കുമളി: വനത്തില്‍ എണ്ണത്തില്‍ കൂടുതലുള്ള മൃഗങ്ങളെ കൊന്ന് വനം വകുപ്പ് തന്നെ വില്‍പ്പന നടത്തിയാല്‍ വരുമാനം കൂടുകയും ജനവാസ കേന്ദ്രങ്ങളില്‍ ഇത്തരം മൃഗങ്ങള്‍ ഇറങ്ങി നടത്തുന്ന ഉപദ്രവങ്ങള്‍ കുറയ്ക്കുകയും ചെയ്യാമെന്ന് പൂഞ്ഞാര്‍ എം.എല്‍.എ. പി.സി.ജോര്‍ജ്. ഓസ്ട്രേലിയയില്‍ ദേശീയ മൃഗമായ കംഗാരുവിന്റെ ഇറച്ചി എല്ലാ കടകളിലും കിട്ടും. എന്നാല്‍ കേരളത്തിലെ അവസ്ഥ ഇതല്ല ഇവിടെ കാട്ടു പന്നിയെ കൊന്നാല്‍ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കളയണം അതല്ല വേണ്ടത് അതിനെ ഭക്ഷണമാക്കുകയാണ് വേണ്ടത്, അദ്ദേഹം പറയുന്നു. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ നാല്പതാം വാര്‍ഷികത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെയും വനം മന്ത്രിയെയും മുന്നിലിരുത്തി അദ്ദേഹം ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.
Post Your Comments