KeralaLatest News

ആണ്‍കുഞ്ഞ് പിറന്നത് ദോഷം; പിഞ്ചുകുഞ്ഞിനോട് രക്ഷിതാക്കളുടെ ക്രൂരതഇങ്ങനെ

റാഞ്ചി:‌ ആണ്‍കുഞ്ഞ് കുടുംബത്തിന് ദോഷം ചെയ്യുമെന്ന ജോത്സ്യന്റെ വാക്ക് കേട്ട് കുട്ടിയെ മാറ്റി തരാന്‍ ആവശ്യപ്പെട്ട് രക്ഷിതാക്കള്‍. ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്ബതികളാണ് ആണ്‍കുട്ടിയെ മാറ്റി പെണ്‍കുട്ടിയെ തരണമെന്ന് ആവശ്യപ്പെട്ട് ശിശു ക്ഷേമ കമ്മിറ്റിയെ സമീപിച്ചത്. അതേസമയം ദമ്ബതികളുടെ ആവശ്യം തള്ളുകയായിരുന്നുവെന്ന് ശിശു ക്ഷേമ കമ്മിറ്റി അം​ഗം ശ്രീകാന്ത് കുമാര്‍ വ്യക്തമാക്കി.

എന്നാല്‍ ദമ്ബതികളെ കൗണ്‍സിലിങ്ങിന് വിധേയരാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. അടുത്തിടെ മരിച്ച ബന്ധുവിന്റെ പുനര്‍ജ്ജന്മമായി ഒരു പെണ്‍കുഞ്ഞ് ജനിക്കണമെന്നായിരുന്നു ദമ്ബതികള്‍ ആ​ഗ്രഹിച്ചിരുന്നത്. ഇതുകൂടാതെ ജനിച്ച ആണ്‍കുഞ്ഞ് കുടുംബത്തിന് ദോഷകരമാണെന്ന് ജോത്സ്യന്‍ പറഞ്ഞിരുന്നതായും അതുകൊണ്ടാണ് കുഞ്ഞിനെ മാറ്റുന്നതെന്നും ദമ്ബതികള്‍ പറഞ്ഞതായി കമ്മിറ്റി വ്യക്തമാക്കി.

തുടര്‍ന്ന് അന്ധവിശ്വാസികളായ കുടുംബത്തോടൊപ്പം കുട്ടിയെ പറഞ്ഞയക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടംബത്തില്‍ നിന്നോ, അവിവാഹിതരായ അമ്മമാരില്‍ നിന്നോ, അല്ലെങ്കില്‍ പെണ്‍കുട്ടിക വേണമെന്ന് ആഗ്രഹിക്കാത്തവരില്‍നിന്നോ മാത്രമേ ശിശു ക്ഷേമ കമ്മിറ്റി കുട്ടികളെ ഏറ്റെടുക്കുകയുള്ളൂ. എന്നാല്‍ ആദ്യമായാണ്
ഒരു സമ്ബന്ന കുടുംബം കുട്ടിയെ മാറ്റുന്നതിനായി കമ്മിറ്റിയെ സമീപിക്കുന്നതെന്ന് കുമാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button