Latest NewsCarsAutomobile

പുതിയ നിർമാണശാല ആരംഭിക്കാനൊരുങ്ങി മാരുതി സുസുക്കി

 പുതിയ നിർമാണശാല ആരംഭിക്കാനൊരുങ്ങി മാരുതി സുസുക്കി. ഹരിയാനയിലാണ് പ്ലാന്റ് സ്ഥാപിക്കുക. ഗു​ഡ്ഗാ​വി​ലു​ള്ള പ്ലാ​ന്‍റി​ല്‍​നി​ന്ന് സു​സു​കി മോ​ട്ടോ​ര്‍ കോ​ര്‍​പ്പി​ന്‍റെ നി​ര്‍​മാ​ണ യൂ​ണി​റ്റ് ഹ​രി​യാ​ന​യി​ലേ​ക്കു മാ​റ്റാ​നാ​ണ് തീ​രു​മാ​നം. ഗു​ഡ്ഗാ​വി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് കൂ​ടി​യ​തോടെ നാ​ട്ടു​കാ​ര്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​. ഇതിനെ തുടർന്നാണ് പു​തി​യ പ്ലാ​ന്‍റ് നി​ര്‍​മി​ക്കാ​ന്‍ കമ്പനി തീരുമാനിച്ചത്.

ആദ്യം ഗു​ഡ്ഗാ​വി​ലെ പ്ലാ​ന്‍റി​ല്‍​നി​ന്ന് 40 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള സോ​ഹ്‌​ന​യി​ല്‍ സ്ഥ​ലം വാ​ഗ്ദാ​നം ചെ​യ്തെ​ങ്കി​ലും കാ​ര്‍ ഫാ​ക്ട​റി നി​ര്‍​മി​ക്കാ​ന്‍ അ​നു‍യോ​ജ്യ​മാ​യ സ്ഥല​മ​ല്ല അ​തെ​ന്ന് എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ വി​ല​യി​രു​ത്തി​യ​തി​നേ​ത്തു​ടർന്നു മാ​രു​തി സു​സു​കി നിരസിച്ചു. തുടർന്നാണ് ഏ​ഴു സ്ഥ​ല​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കുയും ഇ​വ​യി​ല്‍​നി​ന്ന് അ​നു​യോ​ജ്യ​മാ​യ​ത് തെ​ര​ഞ്ഞെ​ടു​ക്കാൻ അനുമതി നൽകുകയും ചെയ്തത്. മാ​രു​തി​യു​ടെ ഹ​രി​യാ​ന​യി​ലെ ര​ണ്ടാ​മ​ത്തെ പ്ലാ​ന്‍റ് നി​ര്‍​മി​ക്കാ​ന്‍ 1,200 കോ​ടി ചെ​ല​വ് വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 1980ലാ​ണ് ഗു​ഡ്ഗാ​വി​ലെ പ്ലാ​ന്‍റ് പ്രവർത്തനം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button