Latest NewsKerala

വനിതാ മതില്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ല: കാനം രാജേന്ദ്രന്‍

വനിതാ മതില്‍ വര്‍ഗീയ വിഷക്കാറ്റിനെ തടയാനുള്ള ഒന്നാണ്

തിരുവനന്തപുരം: വനിതാ മതിലില്‍ തകര്‍ക്കാമെന്ന് ആരു മോഹിക്കണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വനിതാ മതിലിനെ വര്‍ഗ്ഗീയ മതിലെന്ന് വിശേഷിപ്പിച്ച് തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ ഒറ്റപ്പെടുത്തി നേട്ടമുണ്ടാക്കാനാണ് ബിജെപിയുടേയും യുഡിഎഫിന്റേയും ശ്രമം. അതേസമയം നവോത്ഥാന മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

വനിതാ മതിലില്‍ വിള്ളല്‍ വീണുവെന്നും ചില എടുക്കാചരക്കുകളെയാണ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തതെന്നുമുള്ള രമേശ് ചെന്നിത്തലയുടെ അഭിപ്രായം വിലകുറഞ്ഞതാണ്. വനിതാ മതില്‍ വര്‍ഗീയ വിഷക്കാറ്റിനെ തടയാനുള്ള ഒന്നാണ്. ഇത് രാഷ്ട്രീയ മതിലുമല്ലെന്നും  വിള്ളലുണ്ടാവുന്ന ഒന്നല്ല വനിതാ മതിലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

വനിതാ മതിലിനെ ജാതീയതയും വര്‍ഗീയതയും ഇളക്കി തകര്‍ക്കാനാണ് പ്രതിപക്ഷ നേതാവിന്റെ ഇടങ്കോലിടലെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി ജനുവരി ഒന്നിനാണ് കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെ വനിതാ മതില്‍ തീര്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button