
ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് കമലഹാസന്. രാഷ്ട്രീയത്തിലേക്ക് പ്രത്യേക വൃക്തിമുദ്ര പതിപ്പിക്കാനാണ് നടന് കമല്‍ഹാസന്റെ നീക്കം. സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്ന് നേരത്തെ കമല്ഹാസന് പ്രഖ്യാപിച്ചിരുന്നു. 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ തീര്‍ച്ചയായും മത്സരിക്കുമെന്നാണ് കമല്ഹാസന് പറയുന്നത്. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ ഉടന്‍ തന്നെ കമ്മറ്റി രൂപവത്കരിക്കുമെന്നും കമല്ഹാസന് കൂട്ടിച്ചേര്‍ത്തു.
തമിഴ്നാടിന്റെ വികസനത്തിലൂന്നിയുള്ള പ്രചരണമാകും പാര്‍ട്ടി നടത്തുക. സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി സഖ്യത്തിനു തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
സഖ്യത്തിനു നേതൃത്വം നല്കുകയാണോ അതോ സഖ്യത്തിന്റെ ഭാഗമാവുകയാണോ എന്ന കാര്യം പറയാറായിട്ടില്ല. തമിഴ്നാടിന്റെ ഡി എന്‍ എയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്ന പാര്‍ട്ടികളുമായി സഖ്യം ചേരില്ലെന്നും കമല്ഹാസന് വ്യക്തമാക്കി.
Post Your Comments