KeralaLatest News

മണ്ഡലകാല തീര്‍ത്ഥാടനം അവസാനിക്കാന്‍ ഇനി അഞ്ച് ദിവസം മാത്രം

സന്നിധാനം: ഇക്കൊല്ലത്തെ ശബരിമലയിലെ മണ്ഡല തീര്‍ത്ഥാടന കാലം അവസാനിക്കാന്‍ 5 ദിവസം മാത്രം ശേഷിക്കേ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുന്നു. ഇക്കഴിഞ്ഞ 5 ദിവസത്തിനുളളില്‍ നാലര ലക്ഷത്തോളം ഭക്തരാണ് എത്തിയത്. കഴിഞ്ഞ ദിവസം ഒന്നര ലക്ഷം ഭക്തരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. എന്നാല്‍ യുവതീ പ്രവേശന വിധിയും നിരോധനജ്ഞയുമെല്ലാം മണ്ഡലകാലത്തിന്റെ ആരംഭനാളുകളില്‍ പ്രതികൂലമായി ബാധിച്ചു.

മണ്ഡലതീര്‍ത്ഥാടനം അവസാനിക്കാന്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം നിലനില്‍ക്കെ വരും ദിവസങ്ങളിലും ഭക്തരുടെ തിരക്ക് വര്‍ധിക്കാനാണ് സാധ്യത. ഈ സീസണ്‍ ആരംഭിച്ചത് മുതല്‍ 9,475 തീര്‍ത്ഥാടകരാണ് പുല്ലുമേട് വഴി മാത്രം ദര്‍ശനത്തിന് എത്തിയതെന്ന് വനം വകുപ്പിന്റെ കണക്കില്‍ സുചിപ്പിക്കുന്നത്. ദര്‍ശനത്തിനെത്തിയ ഭകതരില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് ഭൂരിപക്ഷവുo. ഇന്ന് മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്ക്കുകയും തമിഴ് നാട്ടില്‍ തുടര്‍ച്ചയായ 5 ദിവസം ബാങ്ക് അവധിയതിനാലും ശബരിമലയില്‍ തിരക്ക് കൂട്ടാന്‍ സാധ്യതയുണ്ട്. അതിനാല്‍ അപ്പം, അരവണ എന്നിവയുടെ ഉല്‍പ്പാദനം ഉയര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button