ന്യൂ ഡൽഹി : ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ രൂക്ഷമായി വിമർശിച്ച് ഗൗതം ഗംഭീര്‍. ഒരു രാജ്യത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന നായകനാണെന്ന് കോഹ്‌ലി ഓർക്കണമെന്നും ഒരുപാട് പേര്‍ക്ക് മാതൃകയാണെന്നും ഗംഭീര്‍ പറഞ്ഞു. ഓസീസ് പര്യടനത്തിലെ കോഹ്‌ലിയുടെ സ്ലെഡ്ജിങ്ങും മറ്റുമാണ് വിമർശനത്തിന് ഇടയാക്കിയത്.
ആക്രമണോത്സുകതയും സ്ലെഡ്ജിങ്ങും നല്ലതാണ്. പക്ഷെ ക്രിക്കറ്റില്‍ നിയമങ്ങളും, അതിര്‍ത്തികളുമുള്ളതിനാൽ അതിനപ്പുറത്തേക്ക് കടക്കാതെ നോക്കേണ്ടത് ഏതൊരു താരത്തിന്റേയും കടമയാണ്. കാരണം ടീമിന്റെ നായകന്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. ഒരുപാട് പേരുടെ മാതൃകാതാരമാണ്. രാജ്യത്തിന്റെ അംബാസിഡര്‍ കൂടിയാണ് കോഹ്‌ലിയെന്നും അങ്ങനെയുള്ളൊരാള്‍ ഒരു പരിധിക്കപ്പുറം കടക്കുന്നത് ശരിയല്ലെനിന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.
പരിശീലക സ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലയെ പുറത്താക്കിയത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇരുണ്ട അധ്യായം. ഒരാള്‍ക്കെതിരെ 15 പേര്‍ നിന്നാല്‍ തീര്‍ച്ചയായും അയാള്‍ക്ക് പോവാം. എന്നാല്‍ ഒരാളുടെ ഇഷ്ടത്തിനനുസരിച്ച് പരിശീലകനെ മാറ്റുകയെന്നത് അംഗീകരിക്കാനാവില്ല. പരിശീലകന്‍ എന്നത് ഒരാളുടെ മാത്രമല്ല ടീമിലെ എല്ലാവരുടെയും പരിശീലകനാണ്. അതുക്കൊണ്ട് തന്നെ ഇത്തരം ഈഗോ ഒഴിവാക്കണമെന്നും ക്യാപ്റ്റന്‍ എന്നത് ഒരു രാജ്യത്തിന്റെ മൊത്തം പ്രതിനിധിയാണെന്നും ഗംഭീര്‍ വ്യക്തമാക്കി.
Post Your Comments