തൃശൂര്‍: ഒന്നര കിലോമീറ്റര്‍ അകലെ ടോള്‍ പ്ലാസയിലെ വാഹനക്കുരുക്കിൽ കുടുങ്ങിയ തൃശൂര്‍ ജില്ലാ കലക്ടര്‍ ടിവി അനുപമ ടോള്‍ ബൂത്ത് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു. തിരുവനന്തപുരത്ത് നിന്ന് ജില്ലാ കലക്ടര്‍മാരുടെ യോഗം കഴിഞ്ഞ് വരുമ്പോൾ രാത്രി 11.30നായിരുന്നു സംഭവം. ഈ സമയം ടോള്‍ പ്ലാസയ്ക്ക് ഇരു വശത്തും ഒന്നര കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ടനിരയുണ്ടായിരുന്നു. 15 മിനിറ്റ് കാത്തു നിന്ന ശേഷമാണ് ടോള്‍ ബൂത്തിന് മുന്നിലെത്തിയത്.
ടോള്‍ പ്ലാസ സെന്ററിനുള്ള കാര്‍ നിര്‍ത്തിയ കലക്ടര്‍ ജീവനക്കാരെ വിളിച്ചുവരുത്തി ഇത്രയും വലിയ വാഹനത്തിരക്കുണ്ടായിട്ടും യാത്രക്കാരെ കാത്തുനിര്‍ത്തി വലയ്ക്കുന്നതിന്റെ കാരണമാരായുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ടോള്‍ ബൂത്ത് തുറന്നു കൊടുക്കാന്‍ നിര്ദേശിക്കുക്കുകയുമായിരുന്നു. അര മണിക്കൂറോളം ടോള്‍ പ്ലാസയില്‍ നിന്ന് ഗതാഗതക്കുരുക്ക് പരിഹരിച്ച ശേഷമാണ് കലക്ടർ യാത്ര തുറന്നത്.
Post Your Comments