Latest NewsIndia

ബി.ജെ.പി ഐ.ടി സെല്ലിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി : സ്വകാര്യത മൗലികാവകാശമാണ്, ഞങ്ങള്‍ക്ക് സ്വകാര്യത വേണം, നിയമം മാറ്റുക അല്ലെങ്കില്‍ രാജ്യം വിട്ടു പോവുക, തുടങ്ങി മുദ്രാവാക്യങ്ങള്‍ മുഴക്കി
ബി.ജെ.പി ഐ.ടി സെല്ലിന്റെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്തു. ബിജെപി ഐടിസെല്‍ ഡോട്ട് ഓര്‍ഗ് എന്ന പേരിലുള്ള വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്. ഇതോടെ വെബ്‌സൈറ്റ് താത്കാലികമായി പിന്‍വലിച്ചു.

സ്വകാര്യത മൗലികാവകാശമാണ്, ഞങ്ങള്‍ക്ക് സ്വകാര്യത വേണം, നിയമം മാറ്റുക അല്ലെങ്കില്‍ രാജ്യം വിട്ടു പോവുക, ഇനി ഒരു തെരഞ്ഞെടുപ്പും ബിജെപി ജയിക്കില്ല, ബിജെപിയുടെ പക്കലുള്ള കള്ളപ്പണത്തിന്റെ മുഴുവന്‍ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്, തെരഞ്ഞെടുപ്പ് കാലത്ത് തെളിവുകള്‍ പുറത്തുവിടും, ഇനി ജനങ്ങളെ നിയന്ത്രിക്കാന്‍ ബിജെപിക്കു കഴിയില്ല, എല്ലാ തെളിവുകളുമായി ഞങ്ങള്‍ കോടതിയിലെത്തുന്ന സമയത്തിനായി കാത്തിരിക്കൂ എന്നിങ്ങനെ അര്‍ഥം വരുന്ന ഇംഗ്ലീഷ് വാക്കുകള്‍ ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ കുറിച്ചു.

സ്വകാര്യതയില്‍ കടന്നുകയറുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചാണ് ഹാക്കിങ്. രാജ്യത്തെ എല്ലാ കമ്ബ്യൂട്ടറുകളിലും നുഴഞ്ഞുകയറാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിവാദ ഉത്തരവ്. ഇന്റലിജന്‍സ് ബ്യൂറോ, സി.ബി.ഐ, നാര്‍കോട്ടിക് സെല്‍ തുടങ്ങിയ 10 ഏജന്‍സികള്‍ക്കാണ് അനുമതി.

shortlink

Related Articles

Post Your Comments


Back to top button