Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNattuvarthaLatest NewsNews

തരൂര്‍ പുറത്തുവിട്ട കണക്കുകള്‍ കെട്ടിച്ചമച്ചത്; സൈബർ പ്രചാരണ വിവാദം കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് എം.ടി. രമേശ്

നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ രീതിയില്‍ സോഷ്യല്‍ മീഡിയ പ്രചരണം നടത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേജാണെന്ന ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പി നേതാവ് എം.ടി. രമേശ്. തരൂര്‍ പുറത്തുവിട്ട കണക്കുകള്‍ കെട്ടിച്ചമച്ചതാണെന്ന് ബി.ജെ.പി പറഞ്ഞു. തരൂരിനെ വെല്ലുവിളിച്ച് ബി.ജെ.പി ഐ.ടി സെല്ലും രംഗത്തെത്തി. കോണ്‍ഗ്രസ് സൈബര്‍ ടീമിലെ തമ്മിലടി മറയ്ക്കാനുള്ള ശ്രമമാണ് ഇതെന്നും ബി.ജെ.പി ഐ.ടി സെല്ലിന്റെ ചുമതലയുള്ള മിഥുന്‍ വിജയ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒരാഴ്ച്ചയ്ക്കിടെ 27 ലക്ഷം എന്‍ഗേജ്‌മെന്റുണ്ടാക്കിയെന്ന തരൂരിന്റെ കണക്ക് കള്ളമാണ്. ഗ്രാഫിക് ഡിസൈനറെ കൊണ്ട് വരച്ചുണ്ടാക്കിയ ചിത്രമാണ് തരൂര്‍ പുറത്തുവിട്ടതെന്നും ബി.ജെ.പി ഐ.ടി സെല്‍ ആരോപിച്ചു. ‘തരൂര്‍ പറഞ്ഞ കള്ളത്തരങ്ങളുടെ വസ്തുത ഇതാണ്’ എന്ന ക്യാപ്ഷനോടെ എം ടി രമേശ് ഐടി സെല്ലിന്റെ പ്രതികരണം പങ്കുവെച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അനില്‍ കെ ആന്റണിയും പ്രൊഷണല്‍ കോണ്‍ഗ്രസ് നേതാവ് മാത്യു ആന്റണിയും ചേര്‍ന്ന് കൈകാര്യം ചെയ്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരള ഫേസ്ബുക്ക് പേജ് 250ലധികം പോസ്റ്റുകളുമായി 27 ലക്ഷം എന്‍ഗേജ്മെന്റുകള്‍ സൃഷ്ടിച്ചെന്ന് തരൂര്‍ അവകാശപ്പെട്ടിരുന്നു.

 

തരൂർ പറഞ്ഞ കള്ളത്തരങ്ങളുടെ വസ്തുത ഇവയാണ്.
#DataManipulation

Posted by M T Ramesh on Monday, 12 April 2021

 

shortlink

Related Articles

Post Your Comments

Related Articles


Back to top button