Latest NewsIndia

വര്‍ഗീയ പരാമര്‍ശമുള്ള പോസ്റ്റിട്ടു ; ബിജെപി ഐടി സെല്‍ അംഗം അറസ്റ്റില്‍

ഗുവാഹത്തി: ഫേസ്ബുക്കിൽ വര്‍ഗീയ പരാമര്‍ശമുള്ള പോസ്റ്റിട്ട ബിജെപി ഐടി സെല്‍ അംഗത്തെ അസം പോലീസ് അറസ്റ്റ് ചെയ്തു. സമാനമായ പരാതിയില്‍ ബിജെപിയുമായി ബന്ധമുള്ള രണ്ട് പേരെ കൂടി ചോദ്യം ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. അസമിലെ ബിജെപിയുടെ ലോക്കല്‍ ഐടി സെല്‍ സെക്രട്ടറി നിതു ബോറയാണ് അറസ്റ്റിലായത്.

മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇയാള്‍ക്കെിരെയുള്ള പരാതി.
ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതിയെ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടയാള്‍ ബലാത്സംഗം ചെയ്‌തെന്ന വ്യാജവാര്‍ത്തയാണ് പ്രചരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button