Latest NewsKeralaIndia

‘അശ്വിൻ മുരളി എന്ന ആളിന് ബിജെപി ഐടി സെല്ലുമായി മുൻപും ഇപ്പോഴും ബന്ധമില്ല” : വ്യാജവാർത്തക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ബിജെപി

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും തടയുന്നതിനുമായി കേരള പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ പി ഹണ്ടില്‍ കുടുങ്ങി ബി.ജെ.പി ഐടി സെൽ മേധാവി എന്ന നിലയിൽ നടത്തിയ വ്യാജ പ്രചാരണങ്ങൾക്കെതിരെ ബിജെപി. ബിജെപിയുടെ ആലത്തൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഇറക്കിയ പത്രക്കുറിപ്പിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് പ്രസ്താവിക്കുന്നു.

സമൂഹ മാദ്ധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ബി.ജെ.പി ഐ.ടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ആയ ആലത്തൂര്‍ പെരുങ്കുളം സ്വദേശി അശ്വിന്‍ മുരളിയെ അറസ്റ്റ് ചെയ്തു എന്ന രീതിയിലായിരുന്നു വാർത്തകൾ. എന്നാൽ അശ്വിൻ മുരളി എന്ന ഒരാൾ ആലത്തൂരിലെ ബിജെപി ഐടി സെൽ ചുമതലയിൽ മുൻപും ഇപ്പോഴും ഇല്ല എന്നാണ് ബിജെപിയുടെ വാദം.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി സിപിഎമ്മും അനുബന്ധ മാധ്യമങ്ങളും ബിജെപിക്കെതിരെ വ്യാജവാർത്ത പടച്ചു വിടുകയാണെന്നു ബിജെപി ആരോപിക്കുന്നു. എത്രയും വേഗം വ്യാജവാർത്ത പിൻവലിച്ചു മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി അറിയിച്ചു.

ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി 41 പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 326 സ്ഥലങ്ങളില്‍ നടന്ന റെയ്ഡില്‍ 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വിവിധ പേരുകളുള്ള ഗ്രൂപ്പുകളില്‍ കൂടിയായിരുന്നു കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നത്. കൊവിഡ് കാലത്ത് കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button