Latest NewsKerala

മൂട്ട ശല്യം കാരണം പൊറുതി മുട്ടി മെഡിക്കല്‍ കോളേജിലെ രോഗികള്‍

തൃശ്ശൂര്‍ : മൂട്ട ശല്യം കാരണം പൊറുതി മുട്ടിയിരിക്കുകയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ രോഗികള്‍ .ആശുപത്രി വാര്‍ഡുകളിലെ കട്ടിലുകള്‍, കിടക്കകള്‍, ചുമരുകള്‍, ഫര്‍ണീച്ചര്‍ ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം മൂട്ടകളുടെ താവളമായി മാറിയിരിക്കുകയാണ്.

മതിയായ ശുചിത്വമില്ലായ്മയാണ് അശുപത്രിയില്‍ മൂട്ടകള്‍ പെരുകാന്‍ കാരണമെന്ന് രോഗികള്‍ പരാതിപ്പെടുന്നു. രാത്രിയില്‍ രോഗികള്‍ക്ക് ഉറങ്ങാന്‍ കഴിയാത്ത
അവസ്ഥയിലാണ് .

ശസ്ത്രക്രിയ കഴിഞ്ഞ രോഗികളാണ് മൂട്ട ശല്യം മൂലം ഏറെ ബുദ്ധിമുറ്റിയിരിക്കുന്നത്. ശസ്ത്രക്രിയ മുറിവുകളിളിലും മൂട്ട ശല്യം രൂക്ഷമാണ്. ഇതുമൂലം അണുബാധയുണ്ടാകുമെന്ന ആശങ്കയിലാണ് രോഗികള്‍. ശുചീകരണ ജോലിക്കടക്കം മതിയായ ജീവനക്കാര്‍ ആശുപത്രിയിലില്ലെന്നും രോഗികള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button