മുംബൈ: ബിസിസിഐക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഐസിസി. 2016 ലെ ട്വന്റി-20 ലോകകപ്പിന് ഇന്ത്യ വേദിയായപ്പോള്‍ നികുതിയിനത്തില്‍ തങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തിയില്ലെങ്കില്‍ 2023 ലെ ഏകദിന ലോകപ്പും 2021ലെ ചാംപ്യന്‍സ് ട്രോഫിയും ഇന്ത്യയില്‍ നിന്ന് മാറ്റുമെന്ന് ഐസിസി യുടെ ഭീഷണി.
2016 ലെ ലോകകപ്പ് സമയത്ത് ഐസിസിയുടെ ബ്രോഡ് കാസ്റ്റിങ് പങ്കാളിയായിരുന്ന സ്റ്റാര്‍ ടിവി, നികുതി കുറച്ചാണ് ഐസിസിക്ക് നല്‍കാനുള്ള തുക അടച്ചത്. കേന്ദ്രസര്‍ക്കാര്‍ ഇളവു നല്കാത്തതാണ് കാരണം. ഇങ്ങനെ സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട 160 കോടി രൂപ ബിസിസിഐ ഐസിസിക്ക് നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Post Your Comments