NattuvarthaLatest News

മകന്‍ സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയില്‍ അമ്മ

പോത്തന്‍കോട്: അടുക്കളയില്‍ യുവതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പണിമൂല തെറ്റിച്ചിറ ശ്രീകുമാരീസില്‍ പൊലീസ് ഹെഡ്‌കോര്‍ട്ടേഴ്‌സ് ജീവനക്കാരന്‍ വിനോദ്കുമാറിന്റെ ഭാര്യ സരിത (30) യെയാണ് മരിച്ച നിലയില്‍ കണ്ടത്. വ്യാഴാഴ്ച വൈകിട്ട് ആണ് സംഭവം. ഏക മകന്‍ പോത്തന്‍കോട് മേരിമാതാ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി നിരഞ്ജന്‍ സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. നിരഞ്ജന്‍ തൊട്ടടുത്തുള്ള ബന്ധുക്കളെ വിവരം അറിയിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വാതിലില്‍ ഭര്‍ത്താവിനോടും മകനോടും യാത്രാമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button