അബുദാബി : സോഷ്യല്‍ മീഡിയ പോലെയുളള സംവിധാനം ഉപയോഗപ്പെടുത്തുമ്പോള്‍ ഇത്തരത്തിലുളള ഇടങ്ങളിലെ വ്യാജ വ്യക്തിത്വങ്ങളെ കരുതിയിരിക്കണമെന്ന് യുഎഇ യിലെ പൊതുജനങ്ങള്‍ക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നല്കി. സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്മ്മി ച്ച് മറ്റുളളവരെ കബളിപ്പിച്ച് പണം തട്ടുന്ന വിഭാഗം പെരുകിയിരിക്കുകയാണെന്നും ഇത്തരക്കാരുടെ തട്ടിപ്പില്‍ വീഴരുത് എന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയ ഇടത്തില്‍ പ്രശസ്തരുടെ വ്യാജ വിലാസത്തിലാണ് ഇത്തരക്കാര്‍ സമീപിക്കുക. പിന്നീട് സൗഹൃദവും വിശ്വാസവും പിടിച്ച് പറ്റിയതിന് ശേഷമാണ് പണം തട്ടുന്നതിനുളള തന്ത്രങ്ങള്‍ മെനയുന്നത്. പണത്തിന് താല്‍ക്കാലികമായി ബുദ്ധിമുട്ടുണ്ടെന്നും സഹായിച്ചാല്‍ ഉടന്‍ തിരികെ നല്‍കാം എന്നൊക്കെ പറഞ്ഞായിരിക്കും പണം തട്ടുക. സമാന രീതിയില്‍ ദുബായിലെ ഒരു സ്ത്രീക്ക് പണം നഷ്ടപ്പെടുകയുണ്ടായി. ഏകദേശം 5000 ത്തോളം വ്യാജ അക്കൗണ്ടുകളെ നൂതന സാങ്കേതിക വിദ്യയിലൂടെ ദുബായ് പോലീസ് നിര്വീര്യമാര്യക്കിയിട്ടുണ്ട്. ഇത്തരക്കാരെ തുരത്തുന്നതിനായി എത്തിസലാത്ത് സേവന ദാതാക്കളുമായും ദുബായ് പോലീസ് കെെകോര്ത്തിട്ടുണ്ട്.
Post Your Comments