Latest NewsKerala

വനിതാ മതില്‍ ‘വര്‍ഗ്ഗീയ മതില്‍’ : സര്‍ക്കാര്‍ പിന്‍മാറണമെന്ന് എംഎം ഹസ്സന്‍

പാലക്കാട് :വനിതാ മതില്‍ സമൂഹത്തില്‍ വിഭാഗിയതയാണ് ഉണ്ടാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്‍. ഇത് വനിതാ മതിലല്ല മറിച്ച് സിപിഎം സ്‌പോണ്‍സര്‍ ചെയ്യുന്ന വര്‍ഗ്ഗീയ മതിലാണെന്നും ഹസ്സന്‍ ആരോപിച്ചു.

പരിപാടിയില്‍ നിന്നും പ്രമുഖരെല്ലാം തന്നെ പിന്‍വാങ്ങുകയാണ്. പിണറായി വിജയന്‍ എന്‍എസ്എസിനെ ഭീഷണിപ്പെടുത്തി. സിപിഎം കോണ്‍ഗ്രസിനെ തകര്‍ത്തു കൊണ്ട് ബിജെപിക്ക് സഹായം ചെയ്യുകയാണ്.

വനിതാ മതില്‍ പരിപാടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്നും ഹസ്സന്‍ ആവശ്യപ്പെട്ടു. വനിതാ മതിലിനായി സര്‍ക്കാര്‍ ഫണ്ടില്‍ നി്ന്നും പണം ചിലവഴിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കോണ്‍ഗ്രസ് കോടതിയില്‍ പോകുമെന്ന് ഹസ്സന്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത രാഷട്രീയ കാര്യ വിഷയത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ നിരോധിക്കുന്നതുമായുള്ള വിഷയം ചര്‍ച്ച ചെയ്യുമെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button