KeralaLatest News

വനിതാ മതില്‍ പ്രവര്‍ത്തന ഫണ്ട്; പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം:  വനിത മതില്‍ പ്രവര്‍ത്തന ചിലവിലേക്ക് സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. പത്രക്കുറിപ്പിലാണ് ഓഫീസ് ഈ കാര്യം വ്യക്തമാക്കിയത്. വനിത മതിലിന് ആവശ്യമായ തുക നേതൃത്വം നല്‍കുന്ന സംഘടന തന്നെ വഹിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്
പത്രക്കുറിപ്പിലൂടെ അറിയിച്ചു.

സത്യവാങ്മൂലത്തെ തെറ്റായി വ്യാഖ്യാനിച്ചത് പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ഉദ്ദേശിച്ചാണ് , വനിതാ മതിലിന് 50 കോടി രൂപ ചെലവാക്കുമെന്നും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പത്രകുറിപ്പില്‍ പറയുന്നു.

സര്‍ക്കാരിന് വേണ്ടി സാമൂഹ്യ നീതി വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളായ വനിത മതിലിന് സര്‍ക്കാര്‍ഫണ്ടായ 50 കോടി വിനിയോഗിക്കുമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും ഈ കാര്യം ആര്‍ക്ക് വേണമെങ്കിലും പരിശോധിച്ച് ബോധ്യപ്പെടാന്‍ കഴിയുന്ന പരസ്യമായ രേഖകളാണെന്നും പത്രക്കുറിപ്പില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button