കൊച്ചി: കൊച്ചിയിലെ മയക്കു മരുന്ന സംഘത്തെ കുറിച്ച് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. വ്യാഴാഴ്ച കൊച്ചിയില്‍ നിന്നും പിടിച്ചെടുത്ത മയക്കു മരുന്നു പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
200 കോടിയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവവും വ്യാഴാഴ്ച നടന്ന സംഭവവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൂടാതെ രണ്ട് സംഭവങ്ങള്‍ക്കു പിന്നിലും ഒരേ സംഘമാണെന്നും പോലീസ് വ്യക്തമാക്കി.
എക്സൈസിന്റെ ചരിത്രത്തിലെ വലിയ മയക്കു മരുന്നു വേട്ട തന്നെയാണ് സെപ്റ്റംബറില്‍ ഇവിടെ നടന്നത്. ഇതിനെ തുടര്‍ന്ന് അലിയെന്ന ലഹരി മാഫിയാ തലവന്റെ പിന്നാലെയാണ് എക്സൈസും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും.
200 കോടി രൂപ വിലവരുന്ന 32 കിലോ എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്താഫിറ്റമിന്‍)് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയിരുന്നു. കൂടാതെ വ്യാഴാഴ്ച അഞ്ച് കോടി വിലവരുന്ന മെത്താംഫിറ്റമിന്‍ പോലീസ് പിടിച്ചെടുത്തു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പോലീസ് ഇത് പിടികൂടിയത്.
Post Your Comments