Latest NewsIndia

മലയാളി എന്‍ജിനീയറുടെ ആത്മഹത്യ, മീ ടു ആരോപിച്ചവര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി:  മീ ടു ആരോപണം നേരിട്ട മലയാളി സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ജീവനൊടുക്കിയ കേസില്‍ ആരോപണം ഉന്നയിച്ച സ്ത്രീകള്‍ക്കെതിരെ ആത്മഹത്യ പ്രേരണയക്ക് യുപി പൊലീസ് കേസെടുത്തു. . ജാന്‍പാക്റ്റ് അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് സ്വരൂപ് രാജ് മീടു ആരോപണത്തെ തുടര്‍ന്ന് മനം നൊന്ത് ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നത്.

എറണാകുളം സ്വദേശിയായ സ്വരൂപിനെ കഴിഞ്ഞ ദിവസം നോയിഡയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വരൂപിനെതിരെ കമ്ബനിയിലെ രണ്ടു സഹപ്രവര്‍ത്തകരാണ് മീ ടു ആരോപണം ഉന്നയിച്ചത്. ആരോപണത്തെ തുടര്‍ന്ന് സ്വരൂപിനെ കമ്പനി സസ്പെന്‍റ് ചെയ്തിരുന്നു. ഇതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തത്. ആരോപണം കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് സ്വരൂപിന്‍റെ ഭാര്യ കൃതിയാണ് പോലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്നാണ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തത്.

കമ്പനിയിലെ ആഭ്യന്തര അന്വേഷണ സമിതി അംഗങ്ങള്‍ക്കെതിരെ കേസ് എടുത്തിരുന്നെങ്കിലും യുവതികളില്‍ നിന്ന് ലഭിച്ച പരാതിയില്‍ ഗുരുതര ആരോപണങ്ങളുണ്ടായിരുന്നെന്നാണ് ജാന്‍പാക്റ്റ് കമ്പനിയുടെ വിശദീകരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button