![blood](/wp-content/uploads/2018/08/blood.jpg)
തിരുവനന്തപുരം: ബാറിനു സമീപം മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കാവൂര്‍ കൊച്ചുതിട്ട വയല്‍വീട്ടില്‍ ബിനുവിനെ (47) ആണ് മരിച്ചത്. ചിറയിന്‍കീഴ് പത്മശ്രീ ബാറിന് സമീപത്താണ് ഇയാളുടെ മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തിനരികില്‍ രക്തം തളം കെട്ടി കിടന്നിരിന്നു. കൂടാതെ സമീപത്ത് നിന്നും രക്തം പുരണ്ട ചൂലും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments