ആലപ്പുഴ: കൗതുക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി വിപിന്‍ ആണ് മരിച്ചത്.
read also: കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
വീട്ടില്‍ വച്ച് ചുണ്ടന്‍ വള്ളത്തിന്റെ മാതൃക നിര്‍മ്മിക്കുന്നതിന് ഇടയിൽ ഷോക്കേൽക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെറുപ്പം മുതല്‍ കൗതുക വസ്തുക്കളും ചെറുശില്പങ്ങളും നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനായിരുന്നു വിപിന്‍. ഇതിനോടകം നിരവധി വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയും വില്പന നടത്തുകയും ചെയ്തിട്ടുണ്ട്.
Post Your Comments