കോഴിക്കോട്: ഫറോക്ക് ഐ.ഒ.സി ഡിപ്പോയിലെ ടാങ്കര്‍ ലോറി ജീവനക്കാര്‍ നടത്തുന്ന സമരം ശക്തമാകുന്നു. സമരം മൂന്നാം ദിവസം ആയതോടെ മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയും മലപ്പുറം,കോഴിക്കോട് ,വയനാട് കണ്ണൂര്‍ ജില്ലകളിലെ ഐ.ഒ.സി പമ്പുകളിലെ ഇന്ധനം തീരുകയും ചെയ്ത സ്ഥിതിയാണ്.
വേതനപരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫറോക്ക് ഐ.ഒ.സി ഡിപ്പോയിലെ ടാങ്കര്‍ ജീവനക്കാര്‍ സമരം നടത്തുന്നത്. മാനേജ്‌മെന്റ് അയയാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഇന്നലെ ചേര്‍ന്ന ജീവനക്കാരുടെ യോഗത്തില്‍ തീരുമാനമായി. മാനേജ്‌മെന്റിന്റെ നിലപാട് നിഷേധാത്മക രീതിയിലുള്ളതാണെന്ന് ജീവനക്കാര്‍ പറയുന്നു. സമരം സക്തമാക്കുന്നതിനു പുറമെ ഹിന്ദു സ്ഥാന്‍ പെട്രോളിയം അടക്കമുള്ള മറ്റു പൊതുമേഖലാ എണ്ണക്കമ്പനികളിലെ ടാങ്കര്‍ ലോറി ജീവനക്കാരുടേയും പിന്തുണ തേടിയിട്ടുണ്ട്.
Post Your Comments