ഒരുകാലത്തു ഇന്ത്യൻ നിരത്തുകളിൽ താരമായിരുന്ന ലാംബ്രെട്ട സ്‌കൂട്ടറുകള്‍ ഗംഭീര തിരിച്ച് വരവിനൊരുങ്ങുന്നു. പെട്രോൾ എൻജിന് പകരം ഇലക്ട്രിക് സ്‌കൂട്ടറായി 2020-ഓടെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. ലോഹിയ ഓട്ടോ, ബേഡ് ഗ്രൂപ്പ് കമ്പനികളുമായി ചേര്‍ന്ന് ഇന്നസെന്റിയായിരിക്കും ലാംബ്രെട്ടയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയിലെത്തിക്കുക.
ഇതിനായി മുംബൈയിൽ പ്ലാന്റ് സജീകരിക്കും. മോഡലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടില്ലെങ്കിലും പൂര്‍ണമായും ഇലക്ട്രിക് കരുത്തിൽ ഐതിഹാസിക ക്ലാസിക് സ്‌കൂട്ടറുകളുടെ മാതൃകയിലായിരിക്കും നിർമാണമെന്നു പ്രതീക്ഷിക്കാം. നിലവിലുള്ള സൂപ്പര്‍ ലാംബ്രെട്ട മോഡലുകളെക്കാള്‍ വലിപ്പമുള്ള മോഡലായിരിക്കും പുറത്തിറക്കുക
1950 മുതല്‍ 1990 വരെയുള്ള കാലഘട്ടത്തില്‍ ഓട്ടോമൊബൈല്‍ പ്രൊഡക്ട്സ് ഓഫ് ഇന്ത്യയുടെ ലൈസന്‍സില്‍ രാജ്യത്ത് ലംബ്രെട്ട സ്‌കൂട്ടറുകള്‍ അസംബ്ലിള്‍ ചെയ്തിരുന്നു. പിന്നീട് സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ ഇന്ത്യ വിട്ട ലാംബ്രെട്ടയാണ് തകർപ്പൻ വരവിനായി തയാറെടുക്കുന്നത്.
Post Your Comments