Latest NewsKerala

എന്‍എസ്എസിനെതിരെ ആഞ്ഞടിച്ച് കോടിയേരി

തിരുവനന്തപുരം: വനിതാമതിലിനെതിരെ നിലപാട് സ്വീകരിച്ച എന്‍എസ്എസിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെയും ഒപ്പം ബിജെപിയുടെയും വര്‍ഗീയസമരങ്ങള്‍ക്ക് തീ പകരാനുള്ള നടപടിയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി പറഞ്ഞു. ദേശാഭിമാനി പത്രത്തിലെ ലേഖനത്തിലാണ് കോടിയേരി എന്‍എസ്എസിനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്.

ഡിസംബര്‍ 26ന് ആര്‍എസ്എസ് ‘അയ്യപ്പജ്യോതി’ നടത്തുന്നു. ഇതില്‍ പങ്കെടുക്കാനുള്ള സുകുമാരന്‍നായരുടെ ആഹ്വാനം എന്‍എസ്എസിന്റെ പാരമ്പര്യത്തിന് നിരക്കുന്നതല്ല എന്നും എന്നാല്‍ മന്നത്തിന്റെയും ചട്ടമ്പിസ്വാമിയുടേയുമെല്ലാം ആശയമാണ് വനിതാമതിലില്‍ തെളിയുന്നത്എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. മതിലില്‍ വിള്ളല്‍ വീഴ്ത്താനുള്ള ആര്‍എസ്എസ് ശ്രമത്തിന് കൂട്ടുനില്‍ക്കുന്ന എന്‍എസ്എസ് നേതൃത്വത്തിന്റെ നടപടി ചരിത്രപരമായ തലകുത്തിവീഴ്ചയാണ്. ഈ വഴിതെറ്റലില്‍നിന്ന് മോചിതമാകാന്‍ വീണ്ടുവിചാരത്തിന് എന്‍എസ്എസ് നേതൃത്വം തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button