സഞ്ചാരപ്രേമികള്‍ക്ക് ഇനി സന്തോഷിക്കാം. പുതിയ സാങ്കേതിക വിദ്യകളുമായി പരിഷ്‌കരിച്ച ഗൂഗിൾ മാപ്പ് അവതരിപ്പിച്ചു. ഗൂഗിള്‍ മാപ്പ് ഫോര്‍ ഇന്ത്യാ സീനിയര്‍ പ്രോഗ്രാം മാനേജര്‍ അനല്‍ ഘോഷാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആപ്പ് പുറത്തിറക്കിയത്. പ്രധാനമായും ഇരുചക്രവാഹന യാത്രികരെ ലക്ഷ്യമിട്ടെത്തുന്ന പതിപ്പിലൂടെ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളാണ് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നത്.
യാത്രികര്‍ക്ക് ടൂറിസ്റ്റ്‌മേഖലകളുടെയും ഭക്ഷണശാലകളുടേയുമടക്കമുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനും,പങ്കുവെക്കാനുമുള്ള സൗകര്യം ഇതിൽ ഒരുക്കിയിട്ടുണ്ട്. പ്ലസ് കോഡുകള്‍, പ്രാദേശിക ഭാഷ, തത്സമയ ഗതാഗത വിവരങ്ങള്‍, ലൊക്കേഷനുകള്‍ പങ്കുവക്കാനുള്ള സംവിധാനം എന്നിവ പ്രധാന സവിശേഷതകള്‍. അതോടൊപ്പം തന്നെ മെമ്മറി കുറഞ്ഞ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ആപ്പ് സുഗമമായി പ്രവര്‍ത്തിക്കുമെന്നതാണ് പ്രധാന പ്രത്യേകത. കൂടാതെ ദശലക്ഷക്കണക്കിന് സ്ഥല വിവരങ്ങളും വിലാസങ്ങളും ഫോണ്‍ നമ്പറുകളും പരിശോധിക്കാന്‍ സാധിക്കും.
Post Your Comments