Latest NewsIndia

ഹിജാബ് ഊരിമാറ്റിയില്ല : യുവതിക്ക് നെറ്റ് പരീക്ഷ എഴുതാനുള്ള അവകാശം നിഷേധിച്ച് അധികൃതര്‍

പനാജി : ഹിജാബ് ഊരി മാറ്റാന്‍ വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് നെറ്റ് പരീക്ഷ എഴുതാന്‍ അധികൃതര്‍ വിസ്സമ്മതിച്ചതായി യുവതിയുടെ പരാതി. ഡിസംബര്‍ 18 ന് പനാജിയില്‍ നടന്ന നെറ്റ് പരീക്ഷയ്ക്കാണ് സംഭവം.

സഫീന ഖാന്‍ എന്ന ഉദ്യോഗാര്‍ത്ഥിക്കാണ് ഈ അനുഭവം ഉണ്ടായത്. പരീക്ഷാ കേന്ദ്രത്തില്‍ ഒരു മണിയോടെ എത്തിയ ശേഷം അധികൃതര്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചതിന് ശേഷം ഹിജാബ് ഊരി മാറ്റുവാന്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യുവതി ഇതിന് തയ്യാറായിരുന്നില്ല.

ഹിജാബ് മതവിശ്വാസങ്ങളുടെ ഭാഗമാണെന്നും ഊരി മാറ്റാനാവില്ലെന്നും യുവതി അധികൃതരെ അറിയിച്ചു. തിരിച്ചറിയല്‍ അവശ്യങ്ങള്‍ക്കായി ചെവി പുറത്തു കാണിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിനായി തന്നെ ബാത്ത് റൂമിലേക്ക് കൊണ്ടു പോകണമെന്ന് സഫീന ആവശ്യപ്പെട്ടു. എന്നാല്‍ അധികൃതര്‍ ഇത് കൂട്ടാക്കിയില്ല. എന്നാല്‍ ഹിജാബ് മാത്രമല്ല സുരക്ഷയെ ചൊല്ലി താലിമാലയടക്കമുള്ള ആഭരണങ്ങള്‍ വരെ പരീക്ഷാ ഹാളില്‍ അനുവദിക്കാറില്ലെന്നും സുതാര്യമായ പരീക്ഷ നടത്തിപ്പിന് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശം യുജിസി പുറത്തിറക്കാറുണ്ടെന്നും അധികൃതര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button