Latest NewsGulf

വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു

ദുബായ്: ദുബായില്‍ വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. 2020 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. അടുത്തവര്‍ഷം ജനുവരി ഒന്നുമുതല്‍ പുതിയ ഡിസൈനിലുള്ള നമ്പര്‍പ്ലേറ്റുകള്‍ നല്കിത്തുടങ്ങുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. വണ്ടികളുടെ രജിസ്ട്രേഷന്‍ സമയത്തും രജിസ്ട്രേഷന്‍ പുതുക്കുന്ന സമയത്തും വാഹനയുടമകള്‍ക്ക് നമ്പര്‍ പ്ലേറ്റ് മാറ്റാം.
ഗവണ്മെന്റ് വകുപ്പുകളുടെയും പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെയും പേരില്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് അടുത്ത ജൂലായ് മുതല്‍ പുതിയ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാണ്.
സ്വകാര്യവ്യക്തികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് മാറ്റാന്‍ 2020 ജനുവരിവരേയാണ് കാലാവധിയെന്നും ആര്‍.ടി.എ. അറിയിച്ചു. ചെറിയ നമ്പര്‍പ്ലേറ്റുകള്‍ക്ക് 35 ദിര്‍ഹവും നീളമുള്ള നമ്പര്‍ പ്ലേറ്റുകള്‍ക്ക് 50 ദിര്‍ഹവുമാണ് നിരക്ക്. ദുബായ് ബ്രാന്‍ഡ്, നമ്പര്‍, കോഡ് എന്നീ മൂന്ന് ഘടകങ്ങള്‍ ചേര്‍ത്ത് ഡിസൈന്‍ ചെയ്തവയാണ് പുതിയ നമ്പര്‍ പ്ലേറ്റുകള്‍. ഇരട്ട കോഡുകള്‍ ഉള്‍പ്പെടുത്തിയാണ് നമ്പര്‍പ്ലേറ്റുകള്‍ നവീകരിച്ചിരിക്കുന്നത്.bbനമ്പര്‍ പ്ലേറ്റ് മാറ്റാന്‍bbtraffic.rta.ae എന്ന വെബ്സൈറ്റ് വഴി പ്ലേറ്റ് മാറ്റാനുള്ള നടപടികള്‍ ഓണ്‍ലൈനായി ചെയ്യാം. നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടെ വാഹനത്തിന്റെ വിവരങ്ങള്‍ സമര്‍പ്പിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button