Latest NewsIndia

ബംഗാളില്‍ ബിജെപിയുടെ രഥയാത്രയ്ക്ക് വീണ്ടും തിരിച്ചടി

കൊല്‍ക്കത്ത : ബംഗാളില്‍ ബിജെപി നടത്താനിരുന്ന രഥയാത്ര ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇന്നലെ ഹൈക്കോടതി സംഗിള്‍ ബെഞ്ച് രഥയാത്രയ്ക്ക് അനുകൂല വിധി നല്‍കിയിരുന്നു. ഈ വിധിയാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ വെള്ളിയാഴ്ച്ച രാവിലെയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഹൈക്കോടതിയെ സമീപിച്ചത്. രഥയാത്ര വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് കാരണമാകുമെന്ന പൊലീസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് വിധി സ്‌റ്റേ ചെയ്തത്.

ഡിസംബര്‍ 7,9,14 തീയ്യതികളിലായി മൂന്ന് രഥയാത്രകള്‍ നടത്താനായിരുന്നു ബിജെപിയുടെ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായും രഥയാത്രയില്‍ അണിചേരുമെന്ന പ്രഖ്യാപനങ്ങള്‍ക്കിടെയാണ് ബിജെപിക്ക് തിരിച്ചടിയായി ഡിവിഷന്‍ ബെഞ്ച് സ്റ്റേ പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button