തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിച്ച വെളിച്ചെണ്ണകള്‍ വീണ്ടും വിപണിയില്‍ വില്‍പ്പനക്കായി എത്തുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ശക്തമാക്കും. നാളെ മുതലാണ് പരിശോധന ആരംഭിക്കുക.ഇതിനായി പ്രത്യേക സ്ക്വാഡിനേയും നിയമിക്കും.
മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് 74 ബ്രാന്‍ഡ് വെളിച്ചെണ്ണകളാണ് ഭക്ഷ്യസുരക്ഷ വകുപ്പ് നിരോധിച്ചത്. വില കുറഞ്ഞ മറ്റ് ഭക്ഷ്യ എണ്ണകള്‍ കലര്‍ന്നു എന്ന് കണ്ടെത്തിയതിനേതുടര്‍ന്നായിരുന്നു നിരോധനം. ഗുരുതര അസുഖങ്ങള്‍ക്ക് കാരാണാകുന്നതാണ് ഈ വെളിച്ചെണ്ണകള്‍. കോക്കോ ബാര്‍, മലബാര്‍ റിച്ച് കോക്കനട്ട് ഓയില്‍, കേര കിംഗ് കോക്കനട്ട് ഓയില്‍ തുടങ്ങിയവക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം സ്വകാര്യ കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണ്.
Post Your Comments