ന്യൂഡല്‍ഹി: രാജ്യ സുരക്ഷയില്‍ നിര്‍ണായ തീരുമാനങ്ങളുമായി കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ഇത് പ്രകാരം ഇനി മുതല്‍ രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തിലായിരിക്കും. ഇതിലൂടെ ഏത് ഡാറ്റയു പിടിച്ചെടുക്കാന്‍ സാധിക്കുമെന്നും ഉത്തരവില്‍ പറയുന്നു. നിരീക്ഷണങ്ങള്‍ക്കായി പത്ത് ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാര് സബിഐ, എന്‍ഐഎ നികുതി പരിശോധനാ വിഭാഗം എന്നിവര്‍ക്ക്് ഡാറ്റകള്‍ പിടിച്ചെടുക്കാം.
നേരത്തേ ഏതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമോ ആയാല്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ കമ്പ്യൂട്ടറുകള്‍, മൊബൈല്‍ എന്നിവ പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളു.
അതേസമയം പുതിയ ഉത്തരവിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഇതിനെതിരെ എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. ഇത് ഓരോ പൗരന്റേയും വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Post Your Comments