KeralaLatest News

വനിതാ മതില്‍ : അഴിമതി ആരോപണമുയര്‍ത്തി ചെന്നിത്തല

തിരുവനന്തപുരം: വനിത മതില്‍ ആവശ്യത്തിലേക്കായി 50 ലക്ഷം വിനിയോഗിക്കപ്പെടുമെന്ന് പറഞ്ഞതില്‍ അഴിമതിയുണ്ടെന്ന് പ്ര തിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ചെലവഴിക്കുന്ന പണം മതിലിന് വേണ്ടി വകമാറ്റുന്നത് അംഗീകരിക്കില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കില്ലെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചുവെന്നും 50 കോടി പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു . കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍ അടക്കമുള്ളവരെ വനിതാ മതിലില്‍ പങ്കെടുക്കാനായി നിര്‍ബന്ധിക്കുന്ന സാഹചര്യമുണ്ടാകുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button