Latest NewsIndia

ആയിരത്തോളം ഇ-ബസുകള്‍ നിരത്തിലിറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി : വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ പുതിയ പദ്ധതിയുമായി മുന്നോട്ട്. ഇതിന്റെ ഭാഗമായി ആയിരത്തോളം ഇ-ബസ്സുകള്‍ നിരത്തിലിറക്കാനൊരുങ്ങുകയാണ് ഡല്‍ഹി സര്‍ക്കാര്‍. വായു മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായാണ് ഇലക്ട്രിക്ക് ബസ്സ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

വായുമലിനീകരണം നേരിടാനായ് നടപ്പിലാക്കിയ ഒറ്റയക്ക-ഇരട്ടയക്ക വാഹന നിയന്ത്രണം ഒരു പരീക്ഷണമായിരുന്നുവെങ്കിലും അതിനോട് ജനങ്ങള്‍ സഹകരിച്ചു. അധികം വൈകാതെ ആയിരം ഇലക്ട്രിക് ബസുകള്‍ക്കുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുമെന്നും അഞ്ചോ ആറോ മാസത്തിനുള്ളില്‍ ഇ-ബസ് നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുമെന്നും കെജ്രിവാള്‍ അറിയിച്ചു.

വായു മലിനീകരണം നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന് പൊതുഗതാഗതത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുക എന്നുള്ളതാണ്. അതിനായുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുമെന്നും കെജ്രിവാള്‍ സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button