Latest NewsSaudi Arabia

സൗദിയിൽ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ജോലി നഷ്ടപ്പെടുന്ന ഇന്ത്യക്കാർക്ക് സഹായവുമായി വിദേശകാര്യമന്ത്രാലയം

റിയാദ്: സൗദി അറേബ്യയിൽ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ജോലി നഷ്ടപ്പെടുന്ന ഇന്ത്യക്കാരെ സഹായിക്കുമെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ആലപ്പുഴ എം.പി കെ.സി.വേണുഗോപാലിന്റെ ചോദ്യത്തിനു മറുപടിയായി സ്പോണസറെ മാറുന്നതടക്കമുള്ള കാര്യങ്ങളിൽ സഹായം നൽകുമെന്ന് അവർ നിയമസഭയിൽ അറിയിച്ചു. സൗദിയിലെ സ്വദേശിവൽക്കരണം കഴിഞ്ഞ സെപ്റ്റംബറിൽ പന്ത്രണ്ട് മേഖലകളിലേക്കു കൂടി വ്യാപിപ്പിച്ചിരുന്നു. നിരവധി പേർക്കാണ് ഇതിന്റെ ഫലമായി ജോലി നഷ്ടപ്പെട്ടത്. ഈ സാഹചര്യത്തിലാണ് തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങൾക്ക് വിദേശകാര്യമന്ത്രാലയത്തിൻറെ സഹായം വ്യക്തമാക്കണമെന്ന് കെ.സി.വേണുഗോപാൽ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടത്.

സ്പോൺസറെ മാറുന്ന കാര്യത്തിൽ സാധ്യമായ സഹായം നൽകുക, എക്സിറ്റ് വീസ, ഇന്ത്യയിലേക്കുള്ള സൗജന്യ ടിക്കറ്റ് എന്നിവ അനുവദിക്കുക, ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴയിൽ ഇളവ് എന്നിവയ്ക്ക് കേന്ദ്രസർക്കാർ സഹായം നൽകി വരുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പുനരധിവാസം അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാനസർക്കാരാണ് നടപടിയെടുക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button