Latest NewsIndia

റഫാലില്‍ വാക്‌പോര് : ലോക്‌സഭ ഇന്നും നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി : റഫാല്‍ വിഷയത്തില്‍ വീണ്ടും ലോക്‌സഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവെച്ചു. റഫാല്‍ വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്ന ആവശ്യത്തിലായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ബഹളം. സുപ്രീം കോടതി റഫാല്‍ വഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചീറ്റ് നല്‍കിയി സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെക്കണമെന്നായിരുന്നു ഭരണപക്ഷ അംഗങ്ങളുടെ ആവശ്യം.
റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം രേഖപ്പെടുത്തിയതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് അവകാശ ലംഘന നോട്ടീസ് അയച്ചിരുന്നു.ഇത് എട്ടാം തവണയാണ് റഫാല്‍ വിഷയത്തില്‍ ലോക്‌സഭ നിര്‍ത്തിവെക്കുന്നത്.

രാജ്യസഭയിലും കാര്യങ്ങള്‍ വിഭിന്നമായിരുന്നില്ല. ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button