ബെംഗുളൂരു: നിയമസഭയ്ക്കുള്ളില്‍ മൊബൈലില്‍ സ്ത്രീകളുടെ ചിത്രം തിരഞ്ഞ സംഭവം വിവാദമോയതോടെ വിശദീകരണവുമായി എംഎല്‍എ രംഗത്ത്. കര്‍ണാടകയിലെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എം എല്‍ എ ആയ മഹേഷാണ് നിയമംസഭയിലെ തന്റെ നടപടിക്കെതിരെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മകന്റെ വിവാഹാലോചനയക്കു വേണ്ടിയാണ് താന്‍ സ്ത്രീകളുടെ ചിത്രം തിരഞ്ഞത് എന്നാണ് മഹേഷിന്റെ ഇപ്പോഴത്തെ വിശദീകരണം.
നിയമ സഭക്കുള്ളിലിരുന്ന് ഫോട്ടോകള്‍ പരിശോധിച്ചത് എന്റെ തെറ്റാണ്. ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല. മകന് വേണ്ടി വിവാഹമാലോചിക്കുകയായിരുന്നു ഞാന്‍. ഒരു പിതാവെന്ന നിലയില്‍ അതെന്റെ കടമയാണെന്നും മഹേഷ് വിശദീകരിച്ചു. മഹേഷ് നിയമസഭയ്ക്കുള്ളില്‍ വച്ച് സ്ത്രീകളുടെ ചിത്രങ്ങള്‍ തിരഞ്ഞത് വലിയ പ്രതിഷേധത്തിനും വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എംഎല്‍എ ഞെട്ടിപ്പിക്കുന്ന വിശദീകരണവുമായി രംഗത്തെത്തിയത്.
നേരത്തെ ബിജെപി നേതാവ് പ്രഭു ചവാന് നിയമസഭയിലിരുന്ന് പിയങ്ക ഗാന്ധി വദ്രയുടെ ഫോട്ടോ ഫോണില്‍ സൂം ചെയ്ത് നോക്കിയിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ചവാനെ ഒരു ദിവസത്തേക്ക് സഭയില്‍ നിന്ന് പുറത്താക്കുകയും ഫോണ്‍ ഉപയോഗം നിരോധിക്കുകയും ചെയ്തിരുന്നു.
Post Your Comments