കൊൽക്കത്ത : പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടുന്നതിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. ഇങ്ങനെയുള്ള ചർച്ചകൾക്ക് സമയമില്ലെന്നാണ് മമത വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്.
രാഹുലും താനും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്, അപ്പോൾ ഒന്നിച്ചെടുക്കുന്ന തീരുമാനം എന്താണോ അത് തങ്ങള്‍ അംഗീകരിക്കും. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ക്കുള്ള സമയം ഇതല്ല. നല്ലൊരു മാറ്റം ഉണ്ടാകുന്ന നാളുകള്‍ക്കായി നമുക്ക് പ്രതീക്ഷവയ്ക്കാമെന്നും മമത പറഞ്ഞു.
ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനാണ് രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ ഉടന്‍ തന്നെ സമാജ്വാദി പാര്‍ട്ടിയും തെലുങ്ക് ദേശം പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫെറന്‍സും ആര്‍ജെഡിയും സിപിഎമ്മും ഇതിനെ എതിര്‍ത്തു. അനവസരത്തിലുള്ളതും ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുണ്ടാക്കുന്നതുമാണ് പ്രഖ്യാപനമെന്നായിരുന്നു തൃണമൂലിന്റെ പ്രതികരണം.
Post Your Comments