KeralaLatest News

ജലനിരപ്പ് കുറയുന്നു: ഭാരതപ്പുഴയില്‍ അടിഞ്ഞു കൂടുന്നത് മദ്യക്കുപ്പികള്‍

ഒറ്റപ്പാലം: ഭാരതപ്പുഴയില്‍ മദ്യ കുപ്പികള്‍ അടിഞ്ഞു കൂടുന്നു. ജലനിരപ്പ് കുറഞ്ഞതോടെയാണ് പുഴയുടെ പലഭാലങ്ങളിലും മദ്യ കുപ്പികളും ചില്ലു കഷ്ണങ്ങളും അടിഞ്ഞു കൂടിയത്. പലയിടത്തും കുപ്പി ചില്ലുകള്‍ മണലില്‍ താഴ്ന്നു പോേയ അവസ്ഥയിലാണ്. റോഡില്‍നിന്നും മറ്റും വലിച്ചെറിഞ്ഞതും വെള്ളപ്പൊക്കത്തില്‍ ഒഴുകിവന്നതുമായ മദ്യക്കുപ്പികളാണ് ഭാരതപ്പുഴയുടെ മണല്‍പരപ്പുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്നത്. പലയിടങ്ങളിലും കുപ്പി പൊട്ടി മണലില്‍ കുപ്പിച്ചില്ലുകളും നിറഞ്ഞിട്ടുണ്ട്.

മാന്നന്നൂര്‍ ഉരുക്കുതടയണ, മായന്നൂര്‍ പാലത്തിനുസമീപം, ലക്കിടി, പാലപ്പുറം തുടങ്ങിയ പാലങ്ങളുടെ സമീപത്താണ് മദ്യകുപ്പികള്‍ അടിഞ്ഞു കൂടിയിരിക്കുന്നത്. അതേസമയം ഈ പാലങ്ങള്‍ക്കടിയില്‍ മദ്യപിക്കുന്നവന്നവരും യാത്രക്കാര്‍ വലിച്ചെറിയുന്നതുമായ കുപ്പികളാണ് കരകളില്‍ അടിഞ്ഞു കൂടിയിട്ടുള്ളത്. ഇത് മൂലം പുഴയില്‍ കുളിക്കാനിറങ്ങുന്നവര്‍ക്കും പുഴ മുറിച്ചു കടക്കുന്നവര്‍ക്കും കുപ്പികള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പുഴയില്‍ ആഴന്നു പോയ കുപ്പികളുടെ അവശിഷ്ടങ്ങളില്‍ ചവിട്ടി പരിക്കേര്‍ക്കുന്നവര്‍ പ്രദേശത്ത് ഏറെയാണ്. കഴിഞ്ഞദിവസം മീന്‍ പിടിക്കാന്‍ പുഴയിലിറങ്ങിയവര്‍ക്ക് കുപ്പിച്ചില്ലില്‍ ചവിട്ടി പരിക്കേറ്റിരുന്നു.

എന്നാല്‍ മാലിന്യം തദ്ദേശസ്ഥാപനങ്ങള്‍ വഴി ശേഖരിക്കുന്നുണ്ടെങ്കിലും ഇവര്‍ പുഴയിലെ മാലിന്യം നീക്കംചെയ്യാന്‍ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒറ്റപ്പാലം നഗരസഭയില്‍ കുപ്പിമാലിന്യം ശേഖരിക്കാന്‍ നിയോഗിച്ചിട്ടുള്ള പ്രത്യേക സംഘം വഴി പുഴയിലെ കുപ്പിമാലിന്യം നീക്കംചെയ്യണമെന്നാണ് പുഴയോരത്ത് താമസിക്കുന്നവരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button