KeralaLatest News

ഏറ്റവും പുതിയ ബാര്‍ക് റേറ്റിംഗില്‍ മലയാളം ചാനലുകളുടെ പ്രകടനം ഇങ്ങനെ

തിരുവനന്തപുരം•ടെലിവിഷന്‍ ചാനലുകളുടെ ജനപ്രീതിയുടെ അളവുകോലായ ഏറ്റവും പുതിയ ബാര്‍ക് റേറ്റിംഗ് പുറത്തുവന്നു. ഡിസംബര്‍ 14 ന് അവസാനിച്ച 50 ാം വാരത്തിലെ ബാര്‍ക് റേറ്റിംഗാണ് ഇന്ന് പുറത്തുവന്നത്.

ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കൊപ്പം നിന്ന് ഏഷ്യാനെറ്റ് ന്യൂസിന് കനത്ത വെല്ലുവിളി ഉയര്‍ത്തി രണ്ടാംസ്ഥാനത്തെത്തിയ ജനം ടി.വി ഇത്തവണ നാലാം സ്ഥാനത്ത് ആണെന്നതാണ് പുതിയ റേറ്റിംഗിലെ പ്രധാന മാറ്റം. പോയ വാരത്തിലും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തുമ്പോള്‍ മനോരമ ന്യൂസ് രണ്ടാം സ്ഥാനത്തെത്തി. മാതൃഭൂമി ന്യൂസാണ് മൂന്നാം സ്ഥാനത്ത്. ജനം ടി.വിയ്ക്ക് പിന്നാലെ അഞ്ചാം സ്ഥാനത്ത് ന്യൂസ് 18 കേരളയാണുള്ളത്. മീഡിയ വണ്‍ ആറാം സ്ഥാനത്താണ്. അതേസമയം റേറ്റിംഗില്‍ പോലും ഇടംപിടിക്കാന്‍ റിപ്പോര്‍ട്ടര്‍ ടിവിക്കും മംഗളം ന്യൂസ് ചാനലിനും സാധിച്ചില്ല.


കഴിഞ്ഞയാഴ്ചയിലെ റേറ്റിങ് പ്രകാരം ഏഷ്യാനെറ്റ് ന്യൂസിന് 162.82 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മനോരമ 84.72 പോയിന്റ് മാത്രമാണ് ലഭിച്ചത്. മാതൃഭൂമിക്ക് 70.22 പോയിന്റ് ലഭിച്ചപ്പോള്‍ ജനത്തിന് ലഭിച്ചത് 57.68 പോയിന്റ് ആണ്.

ഡിസംബര്‍ 7 ന് അവസാനിച്ച 49 ാം വാരത്തില്‍ ജനം മൂന്നാം സ്ഥാനത്തായിരുന്നു.

വിനോദ ചാനലുകളില്‍ ഏഷ്യാനെറ്റ് തന്നെയാണ് മുന്നില്‍. ഏഷ്യാനെറ്റിന്റെ മൂന്നിലൊന്ന് പ്രേക്ഷക പിന്തുണയെ ഉള്ളൂവെങ്കിലും ഫ്ലവേഴ്സ് ടി.വിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് മഴവില്‍ മനോരമയും നാലാം സ്ഥാനത്ത് സൂര്യ ടി.വിയും അഞ്ചാം സ്ഥാനത്ത് ഏഷ്യാനെറ്റ് മൂവീസും തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button