തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പുതിയ കണ്ടക്ടര്‍മാര്‍ ഇന്ന് മുതൽ ജോലിയിൽ പ്രവേശിക്കും. കോടതിവിധിയെ തുടര്‍ന്ന‌് എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാന്‍ ഊര്‍ജിത നടപടികളുമായി കെഎസ‌്‌ആര്‍ടിസിയെടുക്കുണ്ട് . പിഎസ‌്സി റാങ്ക‌് പട്ടികയില്‍ നിന്നും കണ്ടക്ടര്‍മാരായി നിയമിക്കുന്ന മുഴുവന്‍ പേരെയും ഒരാഴ‌്ചക്കുള്ളില്‍ സ്വതന്ത്രമായി ജോലി നിര്‍വഹിക്കാന്‍ പ്രാപ‌്തരാക്കും. ഇതിന‌് പുറമേ കണ്ടക്ടറിലാത്ത സര്‍വീസ‌്, ഡ്രൈവര്‍മാരെ കണ്ടക്ടര്‍മാരായി നിയോഗിക്കല്‍ തുടങ്ങിയ നടപടികളും സ്വീകരിക്കും.
പുതിയ കണ്ടക്ടര്‍മാര്‍ക്ക‌് പിഎസ‌്സി വിജ്ഞാന പ്രകാരമുള്ള മുഴുവന്‍ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന‌് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. റിസര്‍വ് കണ്ടക്ടര്‍മാരായി നിയമിക്കുന്നവര്‍ക്ക് നിയമപരമായ എല്ലാ അവകാശങ്ങളുമുണ്ടാകുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട‌് പറഞ്ഞു.
പിഎസ‌്സി അഡ്വൈസ‌് ചെയ‌്ത 4051 പേര്‍ക്കാണ‌് നിയമനം. ഇവരെ വ്യാഴാഴ‌്ച കെഎസ‌്‌ആര്‍ടിസി ആസ്ഥാനത്ത‌് വിളിപ്പിച്ചു. ഒറ്റദിവസത്തിനുള്ളില്‍ ഇവരുടെ സര്‍ടിഫിക്കറ്റ‌് പരിശോധന പൂര്‍ത്തിയാക്കി ഡിപ്പോയിലേക്ക‌് വിടും.
Post Your Comments