മലപ്പുറം: കിളിനക്കോട് പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ 4 പേരെ വേങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. കിളിനക്കോട് സ്വദേശികളാണ് പിടിയിലായത്. യാത്രാ സൗകര്യം ലഭിക്കാത്തതിന്റെ പരിഭവം തമാശ രൂപേണ സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് നാടിനെ ചെറുതാക്കി കാട്ടിയെന്ന് ആരോപിച്ച് ഒരു കൂട്ടം യുവാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുന്ന വിധത്തിലുളള ചെയ്തികള്‍ ഉണ്ടായിരുന്നു.
തുടര്‍ന്ന് ഇത് വലിയ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയെങ്കിലും പിന്നീട് പെണ്‍കുട്ടികളുടേയും യുവാക്കളുടേയും കുടുംബത്തിന്റെ സാന്നിധ്യത്തില്‍ പ്രശ്നം പരിഹരിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ മാപ്പ് തേടി എന്ന രീതിയിലുളള ഉളളടക്കം സോഷ്യല്‍ മീഡിയയില്‍ വീണ്ടും യുവാക്കള്‍ പ്രചരിപ്പിച്ചു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
Post Your Comments