ന്യൂഡല്‍ഹി : ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും യാത്രക്കാരും തമ്മില്‍ ഓട്ടോ ചാര്‍ജ്ജിനെ കുറിച്ചുണ്ടാകുന്ന തര്‍ക്കം നമ്മുടെ നാടുകളിലെ സ്ഥിരം കാഴ്ച്ചയാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗുഗിള്‍ മാപ്പ്.
മാപ്പിന്‌റെ പുതിയ അപ്‌ഡേഷന്‍ അനുസരിച്ച് പോകുന്ന വഴി മാത്രമല്ല ഓട്ടോചര്‍ജും അറിയാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.യാത്രികന്റെ ലോക്കേഷനും പോകേണ്ട ലോക്കേഷനും ഗൂഗിള്‍ മാപ്പില്‍ നല്‍കണം. പിന്നീടെല്ലാ കാര്യങ്ങളും
മാപ്പ് നോക്കിക്കൊള്ളും.
അപ്‌ഡേറ്റഡ് വേര്‍ഷനില്‍ യാത്രികന് നഗരത്തിലെ എല്ലാ ഓട്ടോറിക്ഷാ റൂട്ടുകളും നിരക്കുകളും എളുപ്പത്തില്‍ അറിയുവാന്‍ സാധിക്കും. ആദ്യഘട്ടമായി ദില്ലിയിലാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ദില്ലി ട്രാഫിക് പൊലീസ് അംഗീകരിച്ച ഔദ്യോഗിക ഓട്ടോ ചാര്‍ജ്ജാണ് ഗുഗിള്‍ മാപ്പില്‍ ഉണ്ടാവുക. ഇതു വഴി തര്‍ക്കങ്ങള്‍ എളുപ്പം ഒഴിവാക്കുവാന്‍ സാധിക്കുമെന്നാണ് ഗുഗിള്‍ മാപ്പ് പ്രതിനിധികളുടെ അവകാശ വാദം.
Post Your Comments