അബുദാബി : യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേരിലെന്ന വിധം വാട്ട്സാപ്പിലേക്ക് എത്തുന്ന സന്ദേശങ്ങള്‍ തുറന്ന് നോക്കുകയോ അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഉളളടക്കതില് (ലിങ്കില്‍ ) പ്രവേശിക്കുകയോ ചെയ്യരുതെന്ന് ജനങ്ങള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്കി. സെന്‍ട്രല്‍ ബാങ്ക് ഇത്തരത്തിലുളള യാതൊരു സന്ദേശവും പൊതുജനങ്ങള്‍ക്ക് ഒരിക്കലും അയക്കില്ല എന്ന് അറിയിച്ചു. ഇത്തരത്തിലുളള സന്ദേശങ്ങളോട് പ്രതികരിച്ചാല്‍ ബാങ്ക് അകൗണ്ട് വിവരങ്ങളും വ്യക്തിപരമായ മറ്റ് വിവരങ്ങളും ചോര്‍ത്തപ്പെടുമെന്ന് ബാങ്ക് മുന്നറിയിപ്പ് നല്കി.
എ റ്റി എം കാര്‍ഡ് പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണെന്നും വീണ്ടും പ്രവര്‍ത്തനം തുടരണമെന്നുണ്ടെങ്കില്‍ ബാങ്കുമായി ബന്ധപ്പെടണമെന്നുമാണ് സന്ദേശത്തിലുളളത്. കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാനായി ഒരു നമ്പരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ താഴെയായി ഒരു ലിങ്കും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവയിലേതെങ്കിലും ഒന്നിനോട് പ്രതികരിക്കുന്ന പക്ഷം ബാങ്ക് അകൗണ്ട് വിവരങ്ങള്‍ അടക്കം ചോര്‍ത്തപ്പെടുമെന്നാണ് സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Post Your Comments