Latest NewsKeralaNattuvarthaFood

അങ്കണവാടിയില്‍ നിന്നും ലഭിച്ച ‘അമൃതം’ പൊടിയില്‍ ചത്ത പല്ലി

ആറ്റിങ്ങല്‍ : ആങ്കണവാടിയില്‍ നിന്നും ഒരു വയസ്സുകാരന് കഴിക്കാന്‍ വേണ്ടി നല്‍കിയ അമൃതം ന്യൂട്രീഷന്‍ ഫുഡ് പായ്ക്കറ്റില്‍ നിന്നും ചത്ത പല്ലിയെ കണ്ടെത്തി. ആറ്റിങ്ങല്‍ സ്വദേശിനി കൃഷ്ണപ്രിയയുടെ ഒരു വയസുള്ള മകന്‍ സ്വാസ്തിക് കൃഷ്ണയ്ക്ക് ലഭിച്ച പായ്ക്കറ്റിലാണ് ഈ ദുരനഭുവം ഉണ്ടായത്.

ചെറിയന്നൂര്‍ പഞ്ചായത്തിലെ അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത പാക്കറ്റില്‍ നിന്നാണ് ചത്ത പല്ലിയെ ലഭിച്ചത്. മൂന്ന് പായ്ക്കറ്റുകളാണ് കുട്ടിക്ക് ലഭിച്ചത്. ഇതില്‍ ഒന്നില്‍ നിന്നാണ് പല്ലിയെ കണ്ടെത്തിയത്.

ബുധനാഴ്ച്ച രാവിലെ കുടുംബ വീട്ടില്‍ വെച്ച് കുട്ടിക്ക് ഭക്ഷണം നല്‍കുവാനായി പായ്ക്കറ്റ് തുറന്നപ്പോഴാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. വീട്ടുകാര്‍ ഉടന്‍ തന്നെ ആറ്റിങ്ങല്‍ നഗരസഭാ അധികൃതര്‍ക്ക് സംഭവത്തില്‍ പരാതി നല്‍കി. നഗരസഭാ ആരോഗ്യ വകുപ്പ് വിഭാഗം സ്ഥലത്തെത്തി പായ്ക്കറ്റ് പരിശോധനയ്ക്കായി കൊണ്ടു പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button