![](/wp-content/uploads/2018/12/death-3.jpg)
ചെറുതോണി: ബസിന്റെ ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ഡ്രൈവര്‍ മരിച്ചു. കൊച്ചുകരിമ്പന്‍ ഇരുട്ടുത്തോട്ടില്‍ രാജു (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ടയര്‍ മാറ്റിയശേഷം ജാക്കിയില്‍ നിര്‍ത്തി ഗ്രീസ് ഇടുന്നതിനിടെയാണ് അപകടം ഉണ്ടായത്. പിന്നോട്ടുരുണ്ട ബസിന്റെ ടയറിനടിയില്‍ രാജു പെടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിക്കാനായെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments