നഴ്സുമാർക്ക് യു.കെയിലെ എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള പ്രമുഖ ആശുപത്രികളിൽ നിയമനത്തിന് കേരള സർക്കാർ സ്ഥാപനമായ ഒഡപെക് അവസരമൊരുക്കുന്നു. നഴ്സിംഗിൽ ബിരുദം അഥവാ ഡിപ്ലോമയും ആറ് മാസത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഐഇഎൽറ്റിഎസ്/ഒഇറ്റി യോഗ്യത നേടിയവർക്ക് ഉടൻ നിയമനം ലഭിക്കും. ഐഇഎൽറ്റിഎസിൽ നിശ്ചിത സ്കോർ ലഭിക്കാത്തവർക്ക് പ്രത്യേക പരിശീലനവും ഒരുക്കിയിട്ടുണ്ട്. നിയമനം തികച്ചും സൗജന്യമാണ്. നഴ്സുമാർക്ക് പ്രോഗ്രാം പരിചയപ്പെടുത്തുന്നതിന് 20ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലുള്ള സ്റ്റുഡന്റ് സെന്ററിൽ ഒഡപെക്കും മോഡൽ കരിയർ സെന്ററും സംയുക്തമായി നടത്തുന്ന ബോധവത്കരണ ക്യാമ്പിൽ യു.കെയിൽ നിയമനമാഗ്രഹിക്കുന്ന നഴ്സുമാർക്കും നഴ്സിംഗ് വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. വിശദവിവരങ്ങൾ ഒഡപെക്കിൽ ലഭിക്കും.
Post Your Comments