തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരെ കെഎസ്ആര്‍ടിസിയിൽനിന്നും പറഞ്ഞുവിട്ട സംഭവത്തിൽ പ്രതികരണവുമായി എംഡി ടോമിൻ തച്ചങ്കരി. പുതുതായി സര്‍വ്വീസില്‍ കയറുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എം പാനലുകാരുടെ അതേ ശമ്പളമേ നല്‍കൂവെന്ന് അദ്ദേഹം പറഞ്ഞു.
റിസർവ് കണ്ടക്ടർ തസ്തികയിൽ പിഎസ്സി പറയുന്ന ശമ്പളം നൽകാനാവില്ലെന്നും മറ്റു സെക്ഷനുകളിൽ ജോലി ചെയ്യുന്നവരിൽ കണ്ടക്ടർ ബാഡ്ജ് ഉള്ളവരെ കണ്ടക്ടർ ആക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് സ്ഥിര നിയമനം നല്‍കില്ല. ഒരു വര്‍ഷത്തെ പ്രവര്‍ത്തനം നോക്കിമാത്രമാകും ഇവര്‍ക്ക് സ്ഥിരനിയമനം നല്‍കുകയെന്നും തച്ചങ്കരി പറഞ്ഞു.
അതേസമയം കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും സര്‍വീസ് വെട്ടിക്കുറച്ചതു മൂലം ഡീസല്‍ ലാഭമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം പതിനേഴ് ലക്ഷം രൂപ വരെ ഡീസല്‍ ഇനത്തില്‍ ലാഭിച്ചുവെന്ന് തച്ചങ്കരി പറഞ്ഞു.
Post Your Comments