വില്ലുപുരം : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഓഫീസ് അസിസ്റ്റന്റ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ വില്ലുപുരത്തുള്ള ഒരു സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. ഓഫീസ് അസിസ്റ്റന്റായ ആല്‍ബര്‍ട്ട് സൗന്ദരാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ക്ലാസ് കഴിഞ്ഞ് എല്ലാവരും പോയ ശേഷം കുടിക്കാനുള്ള വെള്ളം എടുക്കാനായി പോയതായിരുന്നു വിദ്യാര്‍ത്ഥിനി. സമീപപ്രദേശത്ത് ആരുമില്ലാത്തത് ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ കുട്ടിയെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി ഹോസ്റ്റലില്‍ എത്തിയിട്ടില്ലെന്നും പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം വാര്‍ഡന്‍ ബന്ധപ്പെട്ടവരെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ കെട്ടിടടത്തിന് മുകളിലെ ടാങ്കിന് സമീപത്ത് നിന്ന് അവശനിലയിലായ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
Post Your Comments