അള്‍വാര്‍: പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി തുടര്‍ച്ചയായി രണ്ട് വര്‍ഷം പീഡിപ്പിച്ച മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ അള്‍വാറിലാണ് സംഭവം. 2019 ലാണ് ആദ്യം പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. അപ്പോൾ തന്നെ പെണ്‍കുട്ടി അള്‍വാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് നടപടിയൊന്നും എടുത്തില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നത് പ്രതികള്‍ പതിവാക്കി. രണ്ടുവർഷത്തോളമാണ് പ്രതികൾ പെൺകുട്ടിയെ ഇത്തരത്തിൽ പീഡിപ്പിച്ചത്.
കഴിഞ്ഞദിവസം ഈ വീഡിയോ പ്രതികള്‍ സാമൂഹികമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി അള്‍വാറിലെ തന്നെ വനിതാ പൊലീസ് സ്റ്റേഷനിലെ പൊലീസ് സൂപ്രണ്ട് തേജസ്വിനി ഗൗതത്തിന് നല്‍കിയ പരാതിയിലാണ് വികാസ്, ഭുരു ജാട്ട്, ഗൗതം സാനി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ അനാസ്ഥയാണ് രണ്ടുവർഷത്തോളം ഈ പെൺകുട്ടിക്ക് ഇതരത്തിലുള്ള ക്രൂരത നേരിടേണ്ടി വന്നതിന്റെ പ്രധാന കാരണം.
വികാസ്, ഭുരു ജാട്ട് എന്നിവര്‍ 2019ല്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിക്കുകയും അതിന്റെ വീഡിയോ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. അതിനു ശേഷം ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പലതവണ അവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഒരാഴ്ച മുൻപ് ഗൗതം സാനി എന്ന വ്യക്തി ഇതേ വീഡിയോ പെണ്‍കുട്ടിക്ക് അയച്ചുകൊടുത്ത ശേഷം നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ട് മെസേജ് അയച്ചു. പെണ്‍കുട്ടി അത് നിരസിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ആ വീഡിയോ സാമൂഹികമാദ്ധ്യമങ്ങളില്‍ അപ്ലോഡ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ വികാസ്, ഭുരു ജാട്ട് എന്നിവര്‍ക്കെതിരെ പീഡനത്തിനും ഗൗതം സാനിക്കെതിരെ ഐ ടി വകുപ്പുകള്‍ പ്രകാരവും കേസെടുത്തതായി പൊലീസ് അറിയിച്ചു.
എന്നാൽ പെണ്‍കുട്ടിയുടെ ആദ്യത്തെ പരാതിയില്‍ പൊലീസിന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ചകളുണ്ടായോ എന്ന് അന്വേഷണം നടത്തുമെന്നും അതിനുശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നും അള്‍വാര്‍ സര്‍ക്കിള്‍ ഓഫീസര്‍ അമിത് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പീഡനങ്ങൾ തുടർക്കഥകളാക്കുന്ന സാഹചര്യത്തിൽ പ്രതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
Post Your Comments