Latest NewsNattuvartha

ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടമൊരുക്കി മകന്‍

മലപ്പുറം: മാതാവിനെ അപമാനിക്കാനായി കുഴിമാടമൊരുക്കി മകന്‍. മകനെതിരെ നടപടി ആവശ്യപ്പെട്ട് മാതാവ് വനിതാ കമ്മിഷനും പൊലീസിലും പരാതി നല്‍കി. 2 മക്കളാണ് പരാതിക്കാരിക്കുള്ളത്. രണ്ടാമത്തെ മകന്റെ വീട്ടിലാണു മാതാവ് താമസിക്കുന്നത്. ഇതിനു സമീപത്താണ് മൂത്ത മകന്‍ കുഴിമാടമൊരുക്കിയത്. മാതാവിനെ അപമാനിക്കുന്ന വിധത്തില്‍ ഫ്‌ളെക്‌സ് ബോര്‍ഡ് ഉയര്‍ത്തുകയും ചെയ്തു. വനിതാ കമ്മിഷന്‍ അദാലത്തില്‍ മാതാവും മകനും പങ്കെടുത്തു. പഞ്ചായത്ത് അംഗത്തെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. പൊലീസ് റിപ്പോര്‍ട്ടും തേടി. ഗൗരവേറിയ സംഭവമാണിതെന്നും നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ അംഗം ഇ.എം.രാധ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button